സുധീരനും ചെന്നിത്തലയ്ക്കും അറിയാമായിരുന്നു: പി സി ജോര്‍ജ്

കോട്ടയം: സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുള്ളതായി കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അറിയാമായിരുന്നെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി സി ജോര്‍ജ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ സുധീരനും ചെന്നിത്തലയും താനും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഇക്കാര്യം താന്‍ അവരെ അറിയിച്ചതാണ്. എന്നാല്‍, തന്റെ പേര് കത്തിലില്ല എന്ന് തര്‍ക്കിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഇക്കാര്യം സത്യമാണോയെന്നറിയാന്‍ ചെന്നിത്തലയും സുധീരനും പിന്നീട് തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും ജോര്‍ജ് പറഞ്ഞു. ആറുമാസം മുമ്പ് സോളാര്‍ കമ്മീഷനില്‍ താന്‍ മൊഴി നല്‍കിയപ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണ് ഉമ്മന്‍ചാണ്ടി. യുഡിഎഫില്‍നിന്നു തന്നെ പുറത്താക്കാനും എംഎല്‍എ സ്ഥാനം കളയാനും കളിച്ചത് ഉമ്മന്‍ചാണ്ടിയാണ്. രഹസ്യങ്ങള്‍ മുഴുവന്‍ തനിക്കറിയാമെന്നതാണ് ഉമ്മന്‍ചാണ്ടിയെ ഇതിന് പ്രേരിപ്പിച്ചതെന്നും ജോര്‍ജ് പറഞ്ഞു.

RELATED STORIES

Share it
Top