സുധാകരന്‍ നാളെ നിരാഹാരം അവസാനിപ്പിക്കുംകണ്ണൂര്‍ : ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. കോണ്‍ഗ്രസ് നേതൃയോഗമാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചതോടെ നിരാഹാരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.
നിരാഹാര സമരം തുടരണോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും സുധാകരന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ഗാന്ധിയന്‍ സമരത്തിന്റെ അന്തഃസത്ത കിരാതന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top