സുഡാനി സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു

കോഴിക്കോട്: നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുന്നു. കേരളം എന്നെ തിരികെ വിളിക്കുന്നു, കേരളത്തിലെ പൊറോട്ടയും ബീഫും കഴിക്കണം എന്നായിരുന്നു സാമുവലിന്റെ ആദ്യ പോസ്റ്റ്.
എന്നാല്‍, വൈകാതെ സാമുവല്‍ തന്റെ പോസ്റ്റ് തിരുത്തി. ബീഫിന് പകരം ചിക്കന്‍ എന്നാക്കി. വീണ്ടും തിരുത്തി മട്ടന്‍ എന്നാക്കി. ആദ്യ പോസ്റ്റിന് വന്ന അഭിപ്രായങ്ങള്‍ മിക്കതും ബീഫിനെ ചൊല്ലിയായിരുന്നു. ഇതിനിടയിലാണ് ബീഫ് മാറ്റി ചിക്കനും മട്ടനുമാക്കിയത്.
സുഡാനി ഫ്രം നൈജീരിയ റിലീസ് ചെയ്തതിനു ശേഷം നൈജീരിയയിലേക്ക് മടങ്ങിയ സാമുവല്‍, തനിക്ക് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയില്ലെന്ന് ഫേസ്ബുക്കിലൂടെ ആരോപണമുന്നയിച്ചത് നേരത്തേ വിവാദമായിരുന്നു.

RELATED STORIES

Share it
Top