സീ ന്യൂസിനെതിരേ നോട്ടീസ്

ന്യൂഡല്‍ഹി:  ജമ്മുകശ്മീരിലെ കഠ്‌വ ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ കുട്ടിയുടെ മാതാപിതാക്കള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാവുന്ന അഭിഭാഷക ദീപിക സിങിനെതിരേ വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ സീ ന്യൂസിനെതിരേ വക്കീല്‍ നോട്ടീസ്.തന്റെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ വ്യാജ വാര്‍ത്ത നല്‍കിയ സീ ഹിന്ദി ന്യൂസിനെതിരേ ദീപിക സിങാണു വക്കീല്‍ നോട്ടീസ് അയച്ചത്. അഭിഭാഷക ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ തങ്ങി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കി എന്നായിരുന്നു സീ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നത്.
ചാനലിന്റെ ആരോപണം നിഷേധിച്ച ദീപിക സിങ്, വാര്‍ത്ത തനിക്കും ജെഎന്‍യുവിനും അപകീര്‍ത്തിയുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടീസ് അയച്ചിരിക്കുന്നത്. താന്‍ ഒരിക്കലും ജെഎന്‍യുവില്‍ തങ്ങിയിട്ടില്ലെന്നും സീ ന്യൂസിന്റെ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും നോട്ടീസില്‍ ദീപിക സിങ് പറയുന്നു.

RELATED STORIES

Share it
Top