സീറ്റ് നിഷേധം: വെളിപ്പെടുത്തലുമായി യെദ്യൂരപ്പയുടെ മകന്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസരം നിഷേധിക്കപ്പെട്ടത് സംബന്ധിച്ച് വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന വരുണ മണ്ഡലത്തില്‍ വിജയേന്ദ്ര ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ വിജയേന്ദ്രയുടെ പേര് ഒഴിവാക്കി. തന്റെ നിര്‍ദേശപ്രകാരമാണ് മകന്‍ മല്‍സരരംഗത്തുനിന്ന് ഒഴിവായതെന്ന് യെദ്യൂരപ്പ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍, ഒരു ഫോണ്‍കോള്‍ വന്ന ശേഷം തന്റെ പിതാവ് തന്നോട് തിരഞ്ഞെടുപ്പ് നാമനിര്‍ദശേ പത്രിക സമര്‍പ്പിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് വിജയേന്ദ്ര വെളിപ്പെടുത്തി. ഏപ്രില്‍ 23നാണ് പിതാവിന് ഫോണ്‍ വ—ന്നത്. തുടര്‍ന്ന് രാവിലെ 11ഓടെ തന്നോട് മല്‍സരത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. അതിനെക്കുറിച്ച് താന്‍ പിതാവിനോട് ഒന്നും ചോദിച്ചില്ലെന്നും വിജയേന്ദ്ര പറഞ്ഞു.

RELATED STORIES

Share it
Top