സീറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

ആലഞ്ചേരിയടക്കം മറ്റ് മൂന്നു പേര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. ഭൂമി തട്ടിപ്പില്‍ പൊലിസ് കേസെടുത്തിട്ടില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് നോട്ടീസ്.

ഭൂമിയിടപാടില്‍ സഭാവിശ്വാസികളുടെ പണമാണ് നഷ്ടമായതെന്ന് ഹര്‍ജിയില്‍ പറയുന്നത് സംബന്ധിച്ച വിഷയത്തില്‍ പൊലിസിനോട് ഹൈക്കോടതി വിശദീകരണം തേടി.

കഴിഞ്ഞ ദിവസം സീറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ ആരോപണ വിധേയരായ വൈദികര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിരുന്നു. കര്‍ദ്ദിനാള്‍ ഹൗസില്‍ നിന്ന് കൊച്ചിയിലെ പള്ളിയിലേക്കാണ് സ്ഥലം മാറ്റിയത്. കര്‍ദ്ദിനാളിന് പിഴവ് പറ്റിയെന്ന് കണ്ടെത്തിയ സമിതി ചെയര്‍മാനെയും സ്ഥലം മാറ്റിയിരുന്നു.

RELATED STORIES

Share it
Top