സീബ്രിസ് കാര്‍ഗോ ഉമ്മന്‍ചാണ്ടി ഉല്‍ഘാടനം ചെയ്യും

ദുബയ്: കാര്‍ഗോ രംഗത്തെ പ്രമുഖ സ്ഥാപനമായ സീബ്രിസ് കാര്‍ഗോയുടെ പത്താമത് ശാഖ ദുബയ് കരാമയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉല്‍ഘാടനം ചെയ്യും ചടങ്ങില്‍ എം.പി.മാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ് തുടങ്ങിയവരും സംബന്ധിക്കും. ഉല്‍ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ ഉപഭോക്താക്കള്‍ക്ക് പകുതി നിരക്കില്‍ നാട്ടിലേക്ക് പാര്‍സല്‍ അയക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍, ബഹ്‌റൈന്‍,കുവൈത്ത്. യു.കെ. അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥാപനങ്ങള്‍ തുടങ്ങുമെന്ന് സീബ്രിസ് ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റഷീദ് അലി പുളിക്കല്‍ അറിയിച്ചു. റയീസ്.സി, രവി നായര്‍, കമര്‍ സമാന്‍, യൂനുസ് കുണ്ടേരി, റഹീസ് കെ.എന്‍. യൂനുസ് പി. എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top