സീബ്രാലൈനില്‍ അപകടം ; കാര്‍ ഇടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
fousiya sidheek2017-06-30T11:14:49+05:30
കോട്ടയം: സീബ്രാ ലൈനില്‍ കൂടി റോഡ് മറികടന്ന വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. നട്ടാശ്ശേരി എസ്എച്ച് മൗണ്ട് സെന്റ് മര്ച്ചനാസ് ഗേള്‍സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളും നട്ടാശ്ശേരി എസ്എച്ച് മൗണ്ട് സ്വദേശികളായ കുന്നപ്പാട്ട് സന്തോഷിന്റ മകള്‍ അമൃത (12),ഉള്ളൂന്നി പറമ്പില്‍ ജോസ് ജോസഫിന്റ മകള്‍ ആന്‍ ലിസ ജോസ്(12)എന്നിവരെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഗുരതരമായി പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. സ്കൂള്‍ വിട്ട ശേഷം സ്കൂളിന്റെ മുന്‍ വശത്തുള്ള എംസി റോഡിലെ സീബ്രാ ലൈനിലൂടെ റോഡ് മറികടന്നപ്പോള്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അമൃത റോഡിന്റെ മറുവശത്തുള്ള ഓടയിലേക്കു തെറിച്ച് വീണു. സ്കൂളുകളോടു ചേര്‍ന്നുള്ള തിരക്കേറിയ റോഡുകളില്‍ ട്രാഫിക് നിയന്ത്രണത്തിനായി പോലിസ് സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. ഇത്തരത്തിലൊന്ന് ഇവിടെ ഇല്ലാഞ്ഞതും അപകടത്തിനു കാരണമായി.