സീതാ ദേവിയെ തട്ടിക്കൊണ്ടു പോയത് ശ്രീരാമനാണെന്ന് ഗുജറാത്ത്് പാഠപുസ്തകം

ഗാന്ധിനഗര്‍: സീതാദേവിയെ തട്ടിക്കൊണ്ടു പോയത് ശ്രീരാമനാണെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകം. സംസ്‌കൃതം പാഠഭാഗത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിലാണ് അമളി പിണഞ്ഞത്. പിഴവു പറ്റിയാതാണെന്ന് ഗുജറാത്ത് സ്‌റ്റേറ്റ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡ് (ജിഎസ്എസ്ടിബി) വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.രാമന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ഹൃദയം തൊടുന്ന ഒരു സന്ദേശമാണ് ലക്ഷ്മണന്‍ രാമന് നല്‍കിയത്-ഇതായിരുന്നു രാമായണത്തിലെ വിവരണത്തെ കുറിച്ച് എഴുതിയ വാചകം.തട്ടികൊണ്ടുപോയപ്പോള്‍ എന്നയിടത്ത് ഉപേക്ഷിച്ചത് എന്ന വാക്കാണ് വേണ്ടിയിരുന്നതെന്ന് ഗുജറാത്ത് സ്‌റ്റേറ്റ് സ്‌കൂള്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് നിധിന്‍ പേതാനി പറഞ്ഞു.സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top