സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ കാണാതായ ആഷിഖിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലങ്കോട്: തെന്മലയോരത്തെ സീതാര്‍ക്കുണ്ട് വെള്ളച്ചാട്ടത്തിനെ സമീപം ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി സംശയിക്കുന്ന ആലത്തൂ ര്‍ വാവുള്ള്യാപുരം അബൂബക്കര്‍ സിദ്ദിക്കിന്റെ മകന്‍ ആഷിഖ്(22)ന്റെ മൃതദേഹം ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കാടാം കുറിശ്ശിക്ക് സമീപമുള്ള സീതാര്‍കുണ്ടിന്റെ കൈ ചാലായ തോട്ടില്‍ കണ്ടെത്തി.
കര്‍ഷകര്‍ ഭാര്‍ഗവി വയലിലൂടെ പോവുമ്പോഴാണ് തോട്ടില്‍ മൃതശരീരം കണ്ടത്. കൊല്ലങ്കോട് പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ് ഐ രാജേഷും സംഘവും കേസന്വേഷണമുള്ള ആലത്തൂര്‍ എസ് ഐ അനീഷ് ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി മൃതശരീരം തിരിച്ചറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാവ് ആലത്തുര്‍ പോലിസില്‍ പരാതി നല്‍കായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അനേ്വാഷണത്തിലാണ് സീതാ ര്‍കുണ്ട് ലൊക്കേഷന്‍ മനസ്സിലാക്കിയത്. സംഭവ സ്ഥലത്തു നിന്നും ആഷിഖിന്റെ ബൈക്കും കാമറയും ഒരു ചെരിപ്പും കണ്ടെത്തി. ഞായറാഴ്ച മുതല്‍ അഞ്ചു ദിവസത്തെ തിരച്ചിലിനൊടുവിലാണു രണ്ടര കിലോമീറ്റര്‍ മാറിയുള്ള സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിലെ രണ്ടു കൈവഴികളില്‍ ഒന്നായ കാടാം കുറിശ്ശിക്കു സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍ മൃതശരീരം കണ്ടെത്തിയത്. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ  മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും തിരച്ചിലിനു തടസമായങ്കെിലും ഫയര്‍ഫോഴ്‌സ് മുങ്ങല്‍ വിദഗ്ധര്‍ പോലിസ് റവന്യൂ വകുപ്പ് നാട്ടുകാര്‍ ചേര്‍ന്നുള്ള തിരച്ചില്‍ തുടര്‍ന്നിരുന്നു.
ഫോട്ടോഗ്രഫിയില്‍ കമ്പക്കാരനായ ആഷിഖ് നിരവധിഫോട്ടോശേഖരണത്തിന്റെ ഉടമയാണന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊല്ലം ടി കെ എം കോളജില്‍ ആര്‍കിടെക്കില്‍ പഠനം ശേഷം കോഴിക്കോടുള്ള സ്ഥാപനത്തില്‍ ട്രെയിനിയായി തുടരുന്നതിനിടെയാണു ആഷിഖിന് പലകപ്പാണ്ടിയി ല്‍ ഒഴുക്കില്‍പ്പെട്ട് ദാരുണമായ അന്ത്യം സംഭവിച്ചത്.
മൃതശരീരം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ്: ഉമൈദ. സഹോദരി: അസ്‌ന.

RELATED STORIES

Share it
Top