സി രാധാകൃഷ്ണന്‍ സാഹിത്യപരിഷത്ത് പ്രസിഡന്റ്‌കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി ബാലചന്ദ്രന്‍ വടക്കേടത്ത്് (വൈസ്. പ്രസിഡന്റ്), ഡോ. ടി എന്‍ വിശ്വംഭരന്‍ (ജനറല്‍ സെക്രട്ടറി), പി യു അമീര്‍, പ്രഫ. നെടുമുടി ഹരികുമാര്‍ (സെക്രട്ടറി), പ്രഫ. പി എ ഇബ്രാഹിംകുട്ടി (ഖജാഞ്ചി) എന്നിവരെയും തിരഞ്ഞെടുത്തു. നിര്‍വാഹകസമിതി അംഗങ്ങളായി എം അബ്ദുല്‍ ഹമീദ്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, അധീന നിരഞ്ജ, ഖദീജ സെയ്ത് മുഹമ്മദ്, ടി ജയചന്ദ്രന്‍ , ആര്‍ കെ ദാമോദരന്‍, എ കെ പുതുശ്ശേരി, വി വി പ്രഭാകരന്‍, കെ എല്‍ മോഹനവര്‍മ, ശ്രീമൂലനഗരം മോഹനന്‍, പി ശ്രീകുമാരന്‍തമ്പി, കെ എ ലത്തീഫ്, സിപ്പി പള്ളിപ്പുറം, കെ എ സെബാസ്സ്റ്റ്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഡോ. കെ ആര്‍ ശ്രീകുമാര്‍ വരണാധികാരിയായിരുന്നു.

RELATED STORIES

Share it
Top