സി മുഹമ്മദ് ഫൈസിക്ക് പൗരാവലിയുടെ സ്വീകരണം

കൊടുവള്ളി: രമ്യതയുടെ വാക്കില്‍ നിന്നുണ്ടായ രാമന്റെ പേരില്‍ ഈ രാജ്യത്ത് സംഭവിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലെന്ന് നിയമസഭാ സ്്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സി മുഹമ്മദ് ഫൈസിക്ക് പന്നൂരില്‍ നല്‍കിയ സ്‌നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങളെ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റിയ ചരിത്രമാണ് കേരളത്തിനുള്ളത്. നിസ്—കാരത്തിനുള്ള പള്ളികള്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ കൂടിയുള്ള കേന്ദ്രങ്ങളാണെന്നതാണ് നാട്ടിന്‍പുറങ്ങളിലെ ചരിത്രം. ക്ഷേത്രങ്ങളെ കലയുടെയും സംസ്—കാരത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്‌കാരത്തിന്റെ തലം വിട്ടുപോവുമ്പോഴാണ് മതം ഭയാനകമായ രൂപം പ്രാപിക്കുന്നത്-ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു. സി മുഹമ്മദ് ഫൈസിക്കുള്ള സ്‌നേഹോപഹാരം അദ്ദേഹം സമ്മാനിച്ചു.
കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്‌വൈ എസ് ജില്ലാ സെക്രട്ടറി പി അഹമ്മദ് കബീര്‍, എംഎല്‍എമാരായ പി വി അന്‍വര്‍, പുരുഷന്‍ കടലുണ്ടി, പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂര്‍, വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്‌റഫ്, ആര്‍ പി ഭാസ് കര കുറുപ്പ്, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, പി ജി എ തങ്ങള്‍ മദനി, സി പോക്കര്‍ മാസ്റ്റര്‍, സി ടി ഭരതന്‍ മാസ്റ്റര്‍, സി റസാഖ് മാസ്റ്റര്‍, പി ടി അഹമ്മദ്, ഗണേഷ് ബാബു, എം എ സത്താര്‍ മാസ്റ്റര്‍, പക്കര്‍ പന്നൂര്‍, കെ സി മുഹമ്മദ് ഗുരുക്കള്‍, പി ശ്രീധരന്‍, സി മുഹമ്മദലി മാസ്റ്റര്‍, പി അബ്ദുള്ള, പി ബാലകൃഷ്ണന്‍, അക്കര കെ സി മുഹമ്മദ്, സി പി ബഷീര്‍, വിജയന്‍ മലയില്‍, എം ഇബ്രാഹീം ഹാജി, സലാല ഹുസ്സൈന്‍ ഹാജി, കെ ടി റഊഫ്, സി മുഹമ്മദ് ഫൈസി, പി എം യൂസുഫ് ഹാജി, യു പി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.

RELATED STORIES

Share it
Top