സി പി എം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എം മോഹന്‍ദാസിനെ തെരെഞ്ഞെടുത്തു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന ജില്ലാ സമ്മേളനത്തില്‍ ഇഎന്‍ മോഹന്‍ദാസിനെ മലപ്പുറം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 37 അംഗ ജില്ലാ കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്.

നിലവിലെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു ജില്ലാ കമ്മിറ്റിയിലെത്തി. സാനുവിന്റെ പിതാവ് വിപി സക്കറിയയും ജില്ലാ കമ്മിറ്റി അംഗമാണ്. രണ്ടു വനിതാ അംഗങ്ങളാണ് പുതിയ കമ്മിറ്റിയിലുള്ളത്. ഇപ്പോഴുള്ള ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനത്തിലെ കുറവുകള്‍ പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് മോഹന്‍ദാസ് പറഞ്ഞു.

RELATED STORIES

Share it
Top