സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കുടുംബാഗങ്ങളും അപകടത്തില്‍പ്പെട്ടു; മകന്‍ മരിച്ചു

അടിമാലി: സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കുടുംബാഗങ്ങളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മകന്‍ മരണമടഞ്ഞു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പണിക്കന്‍കുടി ഞാറക്കുളം  മജ്ജുഷ് (34) ആണ് മരണമടഞ്ഞത്.പിതാവും സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ എന്‍.വി.ബേബി (60) ,മാതാവ് ആന്‍സി ( 54) ,െ്രെഡവര്‍ ജയന്‍ ( 45 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇസ്രയേല്‍ യാത്ര കഴിഞ്ഞ് മടങ്ങി വന്ന ബേബിയേയും ,ഭാര്യയേയും നെടുംബാശേശി വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരും വഴി ഇന്ന് പുലര്‍ച്ചെ 5.30 നാണ് കരിമണല്‍ പോലീസ് സ്‌റ്റേഷന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞത്.
സംഭവ സ്ഥലത്തുതന്നെ മജ്ജുഷ് മരണമടഞ്ഞു. ബേബിയുടെ തലയ്ക്കും, തോളെല്ലിപരിക്കേറ്റു.ആന്‍സിയ്ക്കും തലയ്ക്കാണ് പരിക്കേറ്റത്.ജയന്റെ കൈയ്യൊടിഞ്ഞു .പരിക്കേറ്റവരെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനീറ്റയാണ് മഞ്ജുഷിന്റെ ഭാര്യ. ഒന്നര വയസുള്ള സാന്‍ജോ ഏക മകനാണ്‌

RELATED STORIES

Share it
Top