സി എന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറികൊച്ചി:  സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി  സി എന്‍ മോഹനനെ ജില്ലാകമ്മിറ്റി യോഗം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവും ജിസിഡിഎ ചെയര്‍മാനുമാണ് മോഹനന്‍. 1994 മുതല്‍ 2000 വരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. 2012ലാണ് പാര്‍ട്ടി  സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് . പതിനൊന്നുവര്‍ഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. 2016 ഡിസംബര്‍ മുതല്‍ ജിസിഡിഎ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

RELATED STORIES

Share it
Top