സിസ്റ്റര്‍ ലൂസിക്ക് എതിരായ നടപടി നിര്‍ഭാഗ്യകരം: പി കെ ശ്രീമതി

മാനന്തവാടി: ബിഷപ് ഫ്രാങ്കോ മുളക്കയ്‌ലിനെതിരേ നടപടിയാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണയ്ക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്ത മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ നടപടി നിര്‍ഭാഗ്യകരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി എംപി.
മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണം. വിശുദ്ധ കുര്‍ബാന കൊടുക്കല്‍, ഇടവക പ്രവര്‍ത്തനം, വേദപാഠം പഠിപ്പിക്കല്‍ എന്നിവയില്‍ നിന്ന് സിസ്റ്ററെ വിലക്കിയതു നീതിയല്ല. തെറ്റുകള്‍ തിരുത്തി യഥാര്‍ഥ ക്രൈസ്തവ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ സഭാധികൃതര്‍ തയ്യാറാവണമെന്നും പി കെ ശ്രീമതി പറഞ്ഞു.

RELATED STORIES

Share it
Top