സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

മാനന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരേ കാരക്കാമല ഇടവക വികാരിയെടുത്ത നടപടി പിന്‍വലിച്ചു. ഇടവക ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന അടിയന്തര പാരിഷ് കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. യോഗം നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായി നിരവധി ഇടവകാംഗങ്ങള്‍ തടിച്ചുകൂടിയിരുന്നു. വന്‍ പ്രതിഷേധമുയരുമെന്ന സ്ഥിതിവിശേഷമായതോടെ യോഗം സിസ്റ്റര്‍ക്കെതിരായ നടപടി പിന്‍വലിക്കുകയായിരുന്നു.

RELATED STORIES

Share it
Top