സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്ക് നേടിയ എസ് സമീരയെ ആദരിച്ചു

കോട്ടയം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാംറാങ്ക് നേടിയ എസ് സമീരയെ ആദരിച്ചു. പരന്നപത്രവായനയും വാര്‍ത്താദിനക്കുറിപ്പുകളുമാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്് അഭിപ്രായ രൂപീകരണത്തിനും വീക്ഷണം കരുപ്പിടിപ്പിക്കുന്നതിനും തന്നെ സഹായിച്ചതെന്ന്്് സിവില്‍ സര്‍വീസ് പരീക്ഷ ടോപ്പര്‍ എസ്് സമീര പറഞ്ഞു.
കോട്ടയത്തെ മാധ്യമ സമൂഹം പ്രസ് ക്ലബ്ബില്‍ നല്‍കിയ അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമീര. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്ക് നേടുന്നതിന് ഏറെ സഹായിച്ചത് പരന്ന വായനയാണ്.
ഈ വായനയിലൂടെ സ്വായത്തമാക്കുന്ന മൗലികതയാണ് പരീക്ഷാ വിജയത്തിന് അടിത്തറയാവുന്നത്്. പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ക്കു മാര്‍ഗ നിര്‍ദേശം മാത്രമേ നല്‍കാനാവൂ എന്നും സമീര കൂട്ടിച്ചേര്‍ത്തു.
കോട്ടയം പ്രസ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം സമീരയ്ക്കു സമ്മാനിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എസ്് സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, സംസ്ഥാന സമിതി അംഗങ്ങളായ ടി പി പ്രശാന്ത്, എസ്്  മനോജ്, പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ഇ വി ഷിബു, ജോസഫ് സെബാസ്റ്റ്യന്‍, ചെറുകര സണ്ണി ലൂക്കോസ്്, പ്രസ് ക്ലബ്ബ് ഖജാഞ്ചി റജി ജോസഫ്, ജോയിന്റ് സെക്രട്ടറി സരിതാ കൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top