സിവില്‍ സര്‍വീസ് : പരീക്ഷാര്‍ഥികള്‍ ആധാര്‍കാര്‍ഡ് കൊണ്ടുവരണംന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാര്‍ഥികളുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോ വ്യക്തമല്ലെങ്കില്‍ ആധാര്‍കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കണമെന്ന് യുപിഎസ്‌സി നിര്‍ദേശം. ജൂണ്‍ 18ന് നടത്താനിരിക്കുന്ന യുപിഎസ്‌സി പ്രാരംഭപരീക്ഷയ്ക്ക് ഹാജരാവുമ്പോഴാണ് മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളും ഹാജരാക്കാനുള്ള നിര്‍ദേശം.  മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളോ ആശയവിനിമയ ഉപകരണങ്ങളോ പരീക്ഷാഹാളില്‍ കൊണ്ടുവരാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ മറ്റു പരീക്ഷകളില്‍നിന്ന് വിലക്കുമെന്നും യുപിഎസ്‌സി അറിയിച്ചു.

RELATED STORIES

Share it
Top