സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക്

ഹൈദരാബാദ് സ്വദേശിക്ക് ന്യൂഡല്‍ഹി: 2017ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 26 പേര്‍ പട്ടികയില്‍ ഇടംപിടിച്ചു. ഹൈദരാബാദ് സ്വദേശി അനുദീപ് ദുരെ ഷെട്ടിക്കാണ് ഒന്നാം റാങ്ക്. എന്നാല്‍, ആദ്യ റാങ്കുകളില്‍ മലയാളികള്‍ അരും ഇടം പിടിച്ചിട്ടില്ല. അതേസമയം, നൂറ് റാങ്കിനുള്ളില്‍ നാലു മലയാളികള്‍ ഇടം നേടി. 16ാം റാങ്ക് നേടിയ എറണാകുളം സ്വദേശി ശിഖ സുരേന്ദ്രനാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. 26ാം റാങ്കുമായി കോഴിക്കോട് സ്വദേശി അഞ്ജലി, 28ാം റാങ്കുമായി കോ ട്ടയം സ്വദേശി സമീറ എന്നിവരാണു മുന്‍നിര പട്ടികയിലെ കേരളാ സാന്നിധ്യം. സംസ്ഥാന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് 210ാം റാങ്ക് സ്വന്തമാക്കി. പരീക്ഷാ ഫലം ൗുരെ. ഴീ്.ശി എന്ന വെബ്‌സൈറ്റില്‍.

RELATED STORIES

Share it
Top