സിറോ മലബാര്‍ സഭ ഭൂമിവിവാദം വീണ്ടും സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസ് വീണ്ടും സുപ്രിംകോടതിയില്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരേ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളി സുപ്രിംകോടതിയില്‍ ഹരജി നല്‍കി. അതേസമയം, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഭൂമിയിടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസും  തടസ്സ ഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ഇവരുടെ  ആവശ്യം. ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെയും പോലിസിനെയും സമീപിച്ച ഷൈന്‍ വര്‍ഗീസും തിങ്കളാഴ്ച പ്രത്യേകാനുമതി ഹരജി ഫയല്‍ ചെയ്‌തേക്കും.

RELATED STORIES

Share it
Top