സിറോ മലബാര്‍ സഭയ്ക്കു രണ്ടു മെത്രാന്‍മാര്‍ കൂടി

കൊച്ചി: സിറോ മലബാര്‍ സഭയുടെ മധ്യപ്രദേശിലെ സാഗര്‍ രൂപതയ്ക്കും കേരളത്തിലെ ഇടുക്കി രൂപതയ്ക്കും പുതിയ മെത്രാന്‍മാര്‍ നിയമിക്കപ്പെട്ടു. സാഗര്‍ രൂപതയുടെ മെത്രാനായി ഫാ. ജെയിംസ് അത്തിക്കളം എംഎസ്ടിയും ഇടുക്കി രൂപതാ മെത്രാനായി ഫാ.ജോണ്‍ നെല്ലിക്കുന്നേലും നിയമിതരായി. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ഇറ്റാലിയന്‍ സമയം 12.00 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 4.30ന് കാക്കനാട്ടുള്ള മൗണ്ട് സെന്റ് തോമസിലും നടക്കുകയുണ്ടായി. മൗണ്ട് സെന്റ് തോമസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി നിയുക്ത മെത്രാന്‍മാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. നിയുക്ത മെത്രാന്‍മാരുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച തിയ്യതികള്‍ പിന്നീട് തീരുമാനിക്കും.

RELATED STORIES

Share it
Top