സിറിയ: 100ലധികം അഭയാര്‍ഥികളെ ഐഎസ് തട്ടിക്കൊണ്ടുപോയി

ദമസ്‌കസ്: സിറിയയില്‍ 100ലധികം അഭയാര്‍ഥികളെ ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകസംഘം. സിറിയയിലെ ദെയറുസൂര്‍ മേഖലയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവരെയാണ് ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയത്.
മേഖലയില്‍ കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസും (എസ്ഡിഎഫ്) ഐഎസുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ നടന്നത്. അഭയാര്‍ഥി ക്യാംപ് എസ്ഡിഎഫ് കാവലിലായിരുന്നു. ഇവിടേക്ക് അതിക്രമിച്ച് കടക്കാനുള്ള ഐഎസ് ശ്രമം ചെറുക്കുന്നതിനിടെ നിരവധി എസ്ഡിഎഫ് അംഗങ്ങളും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷക സംഘം അറിയിച്ചു. ക്യാംപിലെ 130 കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ മേഖലയില്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള അവസാന ശക്തികേന്ദ്രങ്ങളിലൊന്നിലേക്ക് കൊണ്ടുപോയി. ഈ കുടുംബങ്ങളില്‍ നിരവധി വിദേശ വനിതകളുമുണ്ടെന്നും ഇവരെ ഐഎസ് വധിക്കാനിടയുണ്ടെന്നും മനുഷ്യാവകാശ നിരീക്ഷകസംഘം മുന്നറിയിപ്പു നല്‍കി.

RELATED STORIES

Share it
Top