സിറിയ: സൈന്യം 106 തവണ രാസായുധം പ്രയോഗിച്ചു

ലണ്ടന്‍: സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ വിജയം ഉറപ്പിക്കാനായി ഏഴു വര്‍ഷത്തിനിടെ നിരവധി തവണ രാസായുധം പ്രയോഗിച്ചതായി കണ്ടെത്തല്‍. ഇതിനോടകം രാജ്യത്ത് മൂന്നുലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. വിജയത്തിനായി നിയമവിരുദ്ധമായ നിരവധി രാസായുധപ്രയോഗങ്ങള്‍ നടത്തിയതായി ബിബിസി ആണ് കണ്ടെത്തിയത്. രാസായുധപ്രയോഗമെന്ന് ആരോപിക്കപ്പെട്ട 164 സംഭവങ്ങള്‍ പരിശോധിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ 106 സംഭവങ്ങളിലും രാസായുധം പ്രയോഗിച്ചതായി കണ്ടെത്തി. 2013 സപ്തംബര്‍ മുതലാണ് ആക്രമണം നടന്നിരിക്കുന്നത്. അന്താരാഷ്ട്ര രാസായുധവിരുദ്ധ കരാറില്‍ ഒപ്പിട്ടതിന് ശേഷമാണ് ഇത്രയും ആക്രമണം നടന്നത്. തലസ്ഥാനമായ ദമസ്‌കസില്‍ 2013ല്‍ അതിഗുരുതര രാസായുധമായ നെര്‍വ് ഏജന്റ് സെറിന്‍ പ്രയോഗിച്ചിരുന്നു.

RELATED STORIES

Share it
Top