സിറിയ: തുര്‍ക്കിക്ക് തിരിച്ചടി

അഫ്രിന്‍: സിറിയയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശമായ അഫ്രിനില്‍ കുര്‍ദ് വൈപിജിക്കു നേരെ ആക്രമണം നടത്തുന്ന തുര്‍ക്കി സൈന്യത്തിനു തിരിച്ചടി. ശനിയാഴ്ച സിറിയയില്‍ തങ്ങളുടെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തുര്‍ക്കി സൈന്യത്തിന്റെ ടാങ്കറുകള്‍ക്കു നേരെയുണ്ടായ വൈപിജി ആക്രമണത്തിലാണ് അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടത്. അഫ്രിന്റെ വടക്കുകിഴക്ക് ശെയ്ഖ് ഹറൂസില്‍ സൈന്യത്തിന്റെ ടാങ്കറുകള്‍ക്ക് വൈപിജി തീയിടുകയായിരുന്നുവെന്നു തുര്‍ക്കി സൈന്യം അറിയിച്ചു. അഫ്രിന്റെ മറ്റു ഭാഗങ്ങളിലായി മൂന്നു സൈനികരും കൊല്ലപ്പെട്ടു. ഇതിനുശേഷം 14 സൈനികരെയാണ് തുര്‍ക്കിക്ക് നഷ്ടമായത്്. കുര്‍ദുകളുടെ ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നു തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അറിയിച്ചു.

RELATED STORIES

Share it
Top