സിറിയ: അഭയാര്‍ഥി ക്യാംപില്‍ ഐഎസ് ആക്രമണം; 6 മരണംദമസ്‌കസ്: സിറിയന്‍ അഭയാര്‍ഥി ക്യാംപിന് നേരെ ഐഎസ് നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. റഫുക്ബാന്‍ ക്യാംപിനു സമീപമാണ് സ്‌ഫോടനം. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ഇടങ്ങളിലായിരുന്നു സ്‌ഫോടനം നടന്നത്. ആദ്യ സ്‌ഫോടനം ഇവിടത്തെ ഭക്ഷണശാലയ്ക്കു സമീപവും രണ്ടാമത്തേത് ചന്തയിലുമാണ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ്് ഏറ്റെടുത്തു. ജനുവരിയില്‍ ക്യാംപിനു നേര്‍ക്കുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top