സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന്് പുടിന്‍

ദമസ്‌കസ്: ആഭ്യന്തര സംഘര്‍ഷം കലുഷിതമാക്കിയ സിറിയയില്‍നിന്നു സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുമെന്ന്്് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. തിങ്കളാഴ്ച സിറിയന്‍ സന്ദര്‍ശനത്തിനിടെയാണ് പുടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. സിറിയയിലെ റഷ്യന്‍ സൈനികത്താവളത്തിലെത്തിയ പുടിന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായും കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം റഷ്യന്‍ സൈനികരെയും സിറിയയില്‍നിന്നു പിന്‍വലിക്കുമെന്ന് 2016 മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലും പുടിന്‍   സന്ദര്‍ശനം നടത്തും. സിറിയയില്‍ സിവിലിയന്‍മാര്‍ക്കു നേരെ ആക്രമണം നടത്തുന്ന ബശ്ശാറുല്‍ അസദ് സൈന്യത്തിന്റെ പ്രധാന സഹായിയാണ് റഷ്യ. 2015 മുതലാണ് സഹായം നല്‍കിത്തുടങ്ങിയത്.

RELATED STORIES

Share it
Top