സിറിയന്‍ അഭയാര്‍ഥി യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡര്‍വാഷിങ്ടണ്‍: യുഎന്നിനു കീഴില്‍ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യൂനിസെഫിന് പുതിയ ഗുഡ്‌വില്‍ അംബാസഡര്‍. 19കാരിയായ സിറിയന്‍ അഭയാര്‍ഥിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മുസൂന്‍ അല്‍ മെല്ലിഹാന്‍ ആണ് പുതിയ ഗുഡ്‌വില്‍ അംബാസഡര്‍. യൂനിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് മുസൂന്‍. അഭയാര്‍ഥിയായ ഒരാള്‍ ആദ്യമായാണ് ഈ പദവിയിലെത്തുന്നതെന്ന് യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫോര്‍സിത് പറഞ്ഞു.ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുമ്പോള്‍ യൂനിസെഫില്‍നിന്നു മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് മുസൂന്‍ പറഞ്ഞു. യൂനിസെഫ് മുന്‍ ഗുഡ്‌വില്‍ അംബാസഡറും നടിയുമായ ഓഡ്രി ഹെപ്‌ബേണിന്റെ പിന്‍ഗാമിയായാണ് മുസൂന്‍ സ്ഥാനമേല്‍ക്കുന്നത്.സിറിയയില്‍ നിന്നു പലായനം ചെയ്യുമ്പോള്‍ സ്‌കൂള്‍ പുസ്തകങ്ങള്‍ മാത്രമായിരുന്നു തന്റെ കൈവശമുണ്ടണ്ടായിരുന്നത്. ബാലവേലയ്ക്കും ശൈശവ വിവാഹങ്ങള്‍ക്കും കുട്ടികള്‍ നിര്‍ബന്ധിതരായിത്തീരുന്നത് കാണേണ്ടിവന്നിട്ടുണ്ട്. അവരുടെ ശബ്ദമാവാനും അവര്‍ക്കു വിദ്യാഭ്യാസം നല്‍കാനും യൂനിസെഫിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് മുസൂന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top