സിറിയന്‍ അഭയാര്‍ഥികള്‍ക്ക്് 18 മാസം കൂടി യുഎസില്‍ തുടരാം

വാഷിങ്ടണ്‍: സിറിയന്‍ അഭയാര്‍ഥികള്‍ക്ക് 18 മാസം കൂടി യുഎസില്‍ തങ്ങാന്‍ ട്രംപ് ഭരണകൂടം അനുവാദം നല്‍കി. യുഎസില്‍ കഴിയുന്ന 7000ത്തോളം സിറിയക്കാരെ മാനുഷിക പരിഗണനയില്‍ ടെംപററി പ്രോട്ടക്ഷന്‍ സ്റ്റാറ്റസ് (ടിപിഎസ്) പ്രകാരം യുഎസില്‍ നിന്നു പുറത്താക്കില്ലെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം അറിയിച്ചു. സിറിയയിലെ ആഭ്യന്തര യുദ്ധം മൂലം അമേരിക്കയിലേക്കു കുടിയേറിയവരാണിവര്‍. അവരുടെ അവസ്ഥസൂക്ഷ്മമായി പരിഗണിച്ച ശേഷമാണ് ഇവിടെ തങ്ങാനുള്ള അനുമതി താല്‍ക്കാലികമായി നീട്ടിനല്‍കുക. പുതുതായി എത്തിയവര്‍ക്കും പരിരക്ഷയ്ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും ആനുകൂല്യം ലഭിക്കില്ല. 2016 ആഗസ്തിനു മുമ്പ് എത്തിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.  2012ല്‍ ഒബാമ ഭരണകൂടമാണു സിറിയന്‍ പൗരന്‍മാര്‍ക്ക് ടിപിഎസ് അനുവദിച്ചു നല്‍കുന്നത്. പിന്നീട് നിരവധി തവണ ഇതു പുതുക്കി നല്‍കി. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇത് എടുത്തുകളയുമെന്ന ഭീതി നിലനിന്നിരുന്നു. യമന്‍ അഭയാര്‍ഥികളുടെ ടിപിഎസ് പരിരക്ഷാ കാലാവധി ജൂണില്‍ അവസാനിക്കും.  എല്‍സാല്‍വദോര്‍, ഹെയ്തി, നിക്കരാഗ്വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ടിപിഎസ് യുഎസ്് നേരത്തെ റദ്ദാക്കിയിരുന്നു.

RELATED STORIES

Share it
Top