സിറിയന്‍ അഭയാര്‍ത്ഥികളുടെ കൈയില്‍ ഐ.എസ്സിന്റെ പടമുണ്ട്: അഭയാര്‍ത്ഥികളെ നിരോധിക്കണം: ഡൊണാള്‍ഡ് ട്രംപ്

trump

ന്യൂയോര്‍ക്ക്: സിറിയന്‍ അഭയാര്‍ത്ഥികളുടെ മൊബൈല്‍ ഫോണില്‍ കൂടുതല്‍ ഉള്ളതും ഐ.എസ്സിന്റെ പതാകകളാണെന്ന്് അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇതിനാലാണ് താന്‍ സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് പറയുന്നതെന്നും ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.

സിറിയന്‍ അഭയാര്‍ത്ഥികളെ നിരോധിക്കേണ്ടത് ആവശ്യമായിരിക്കുന്നു.അമേരിക്കയിലേക്ക് പ്രവേശിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികളില്‍ ആയിരത്തില്‍ 10 പേര്‍ ഐ.എസ് അനുകൂലികളാണ്.താന്‍ അമേരിക്കന്‍ പ്രസിഡന്റാവുകയാണെങ്കില്‍ അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ല. ഇവിടെയുള്ള അനിയന്ത്രിത അഭയാര്‍ത്ഥികളെ പുറത്താക്കും-ട്രംപ് പറഞ്ഞു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നത്. ഐ.എസ്സില്‍ അംഗമായിട്ടുള്ളവരുടെ ബന്ധുക്കളെ വധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലേക്ക് മുസ്‌ലിങ്ങളെ പ്രവേശിപ്പിക്കില്ലെന്നു പള്ളികള്‍ അടച്ചു പൂട്ടുമെന്നും ട്രംപ് പരാമര്‍ശിച്ചത് ഏറെ വിവാദമായിരുന്നു.

RELATED STORIES

Share it
Top