സിറിയക്കെതിരേ ഇയു ഉപരോധം

ലക്‌സംബര്‍ഗ്: സിറിയക്കെതിരേ പുതുതായി ഉപരോധം ചുമത്തുമെന്നു യൂറോപ്യന്‍ യൂനിയന്‍ (ഇയു) വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. എന്നാല്‍, റഷ്യക്കെതിരേ ഉപരോധം ചുമത്തുന്നത് സംബന്ധിച്ച് ഇയു പ്രതികരണമറിയിച്ചിട്ടില്ല. സിറിയക്കെതിരേ കൂടുതല്‍ നിയന്ത്രണനടപടികള്‍ പരിഗണിക്കുകയാണെന്ന് 28 ഇയു അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. ലക്‌സംബര്‍ഗില്‍ നടന്ന ഇയു വിദേശകാര്യ മന്ത്രിതല ചര്‍ച്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം. ശനിയാഴ്ചത്തെ വ്യോമാക്രമണം സംബന്ധിച്ച് ബ്രിട്ടനും ഫ്രാന്‍സും മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുമ്പാകെ കഴിഞ്ഞ ദിവസം വിശദീകരണം നടത്തിയിരുന്നു.  സിറിയന്‍ സംഘര്‍ഷങ്ങളിലെ ഇറാന്റെ പങ്ക് സംബന്ധിച്ചും യൂറോപ്യന്‍ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇറാനെതിരേ ഉപരോധം ചുമത്താനുള്ള നിര്‍ദേശം ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top