സിമന്റ് വില നിയന്ത്രിക്കണം: പിടിയുസി

പൊന്നാനി: ക്രമാതീതമായി വര്‍ധിച്ചുവരുന്ന സിമന്റ് വില നിയന്ത്രിച്ച് കെട്ടിട നിര്‍മാണ തൊഴില്‍ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്ന് പിടിയുസി സംസ്ഥാന സെക്രട്ടറി അസീസ് വെളിയങ്കോട് ആവശ്യപ്പെട്ടു.
പിടിയുസി പൊന്നാനി നിയോജകമണ്ഡലം സെക്രട്ടേറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആഗസ്ത്തില്‍ മൂന്ന് മേഖലകളിലായി പഠനക്യാംപ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 31 നുള്ളില്‍ മണ്ഡലത്തിലെ മുഴുവന്‍ യൂനിറ്റുകളിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ഹൈദര്‍ പാലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫൈസല്‍ കന്മനം വിഷയാവതരണം നടത്തി. മണ്ഡലം സെക്രട്ടറി യൂസഫ് വി ബി, മണ്ഡലം ഖജാഞ്ചി അഷ്—റഫ് ബാവ, വൈസ് പ്രസിഡന്റ് സുലൈമാന്‍ പത്തായി, ജോ. സെക്രട്ടറി ഫായിസ് പുറങ്ങ് സംസാരിച്ചു.

RELATED STORIES

Share it
Top