'സിബിഐ ഡയറക്ടറെ മാറ്റിയ നടപടി അംഗീകരിക്കാനാവില്ല'

തിരുവനന്തപുരം: സിബിഐയുടെ ഡയറക്ടറെ അര്‍ധരാത്രി നീക്കം ചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യതാല്‍പര്യത്തെ ബാധിക്കുന്ന ഗുരുതരമായ പല അഴിമതിക്കേസുകളുടെയും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇത്തരം നടപടികള്‍ കൊക്കൊള്ളുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകൂ വെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top