സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കുന്നത് ഭയംമൂലം: എം എം ഹസന്‍

മലപ്പുറം: ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കുന്നതിനെ സിപിഎം എതിര്‍ക്കുന്നത് നേതാക്കള്‍ പ്രതിയാവുമെന്ന ഭയം കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍. കുറ്റക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത ഇതിന് തെളിവാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇരകള്‍ക്ക് നീതി പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും വരെ ഈ വിഷയത്തില്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കുമേല്‍ ചുമത്തുന്ന വിലക്കയറ്റത്തിനും അക്രമ ഭരണത്തിനുമെതിരേ കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനമോചനയാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മലപ്പുറം ഡിസിസി സംഘടിപ്പിച്ച പ്രത്യേക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം ഐ ഷാനവാസ് എം പി, കെപിസിസി സെക്രട്ടറിയും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ പി ടി അജയ്‌മോഹന്‍, കെപിസിസി സെക്രട്ടറിമാരായ കെ പി കുഞ്ഞിക്കണ്ണന്‍, കെ പി അബ്ദുല്‍ മജീദ്, എക്‌സ് എം പി സി ഹരിദാസ്, മുന്‍ ഡിസിസി പ്രസിഡന്റുമാരായ ഇ മുഹമ്മദ് കുഞ്ഞി, യു അബൂബക്കര്‍, ഫാത്തിമറോഷ്‌ന, എന്‍ എ കരീം, വീക്ഷണം മുഹമ്മദ്, കല്ലായി മുഹമ്മദാലി, സി സുകുമാരന്‍, ടി കെ ശശീന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top