സിബിഐ അന്വേഷണം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന്‌

വടകര: കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനുീ മുഖത്തേറ്റ പ്രഹരമാണ് ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവെന്ന് ആര്‍എംപിഐ നേതാവ് കെ കെ രമ. സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ വ്യക്തമായ ഗൂഡാലോചനയോടെയാണ് നടപ്പാക്കുന്നത്. എന്നാല്‍ കൊന്നവര്‍ പിടിക്കപ്പെടുകയും കൊല്ലിച്ചവര്‍ രക്ഷപ്പെടുകയുമാണ് പലപ്പോഴും. ഗൂഢാലോചന നടത്തുന്ന നേതാക്കള്‍ ശിക്ഷിക്കപ്പെടാത്തതാണ് കൊലപാതക രാഷ്ട്രീയം തുടരാനുള്ള കാരണം. ടി പി വധക്കേസില്‍ ഗൂഡാലോചന സി ബി ഐ അന്വേഷിക്കണമെന്ന ഞങ്ങളുടെ ആവശ്യം ന്യായമായിരുന്നു എന്നാണ്    കോടതിയുടെ പരാമര്‍ശങ്ങളിലൂടെ വെളിവാകുന്നത്. ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് പ്രധാനമായും എതിരു നിന്നത് മുഖ്യമന്ത്രി തന്നെയാണ്. ടി പി വധം പോലെ തന്നെ സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളതാണ് ശുഹൈബിന്റെ കൊലപാതകവുമെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും രമ പറഞ്ഞു.

RELATED STORIES

Share it
Top