സിബിഐക്ക് എന്റെ മകനെ വേണ്ടെന്ന് വയ്ക്കാം; പക്ഷേ, എനിക്കത് സാധിക്കില്ല- നജീബിന്റെ മാതാവ്‌

ബേറില്ലി: സിബിഐക്ക് എന്റെ മകനെ വേണ്ടെന്നു വയ്ക്കാം പക്ഷേ, എനിക്കത് സാധിക്കില്ലെന്നു നജീബിന്റെ മാതാവ്. ജെഎന്‍യുവില്‍ നിന്നു കാണാതായ വിദ്യാര്‍ഥി നജീബിന്റെ കേസ് സിബിഐ അവസാനിപ്പിക്കുകയാണെന്ന വാര്‍ത്തയോട് പ്രതികരിക്കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കേസ് അവസാനിപ്പിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും നീതി തേടി സുപ്രിംകോടതിയില്‍ പോവുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ സിബിഐ അന്വേഷണത്തില്‍ തൃപ്തരല്ലെന്നും അവര്‍ പറഞ്ഞു.
ഒരു സ്വതന്ത്ര അന്വേഷണ സംഘം വേണമെന്ന ആവശ്യമുന്നയിച്ച് സുപ്രിംകോടതിയില്‍ പോവാനൊരുങ്ങുകയാണ് ഇവര്‍. അവര്‍ എന്റെ മകനെ തിരിച്ച് കൊണ്ടുവരുമെന്നു വാഗ്ദാനം ചെയ്തിരുന്നതാണെന്നും ഒരു വര്‍ഷമായി അന്വേഷിച്ചിട്ടും എങ്ങനെയാണ് ഒരു സൂചന പോലും ലഭിക്കാതിരിക്കുന്നതെന്നും നജീബിന്റെ മാതാവ് ഫാത്തിമ ചോദിക്കുന്നു.

RELATED STORIES

Share it
Top