സിബിഎസ്ഇ 12ാം ക്ലാസ് : 82 ശതമാനം വിജയംന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.29 ആണ് വിജയശതമാനം. 99.6 ശതമാനം മാര്‍ക്ക് വാങ്ങി ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിനി രക്ഷാ ഗോപാല്‍ ഒന്നാമതെത്തി. 79.27 ശതമാനം സ്വകാര്യ സ്‌കൂളുകളും 94.60 കേന്ദ്രീയ വിദ്യാലയങ്ങളും 95.75 ശതമാനം ജവഹര്‍ നവോദയ സ്‌കൂളുകളും വിജയിച്ചു. കഴിഞ്ഞവര്‍ഷം 83 ആയിരുന്നു വിജയ ശതമാനം. പെണ്‍കുട്ടികളാണ് ഇത്തവണയും തിളങ്ങിയത്. പരീക്ഷ എഴുതിയവരില്‍ 87.5 ശതമാനം പെണ്‍കുട്ടികളും 78 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.  2,449 സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളില്‍ 2,124 പേരും വിജയിച്ചു. ഒന്നാംസ്ഥാനം നേടിയ രക്ഷാ ഗോപാല്‍ നോയ്ഡ സെക്ടര്‍ 44ലെ അമിറ്റി ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്.ചണ്ഡീഗഡിലെ ഡിഎവി സ്‌കൂള്‍ വിദ്യാര്‍ഥിനി ഭുമി വസന്ത് (സയന്‍സ്) 99.4 ശതമാനം മാര്‍ക്കോടെ രണ്ടാംസ്ഥാനത്തും ചണ്ഡീഗഡിലെ തന്നെ ഭവന്‍ വിദ്യാലയയിലെ മന്നത്ത് ലുത്ര, ആദിത്യ ജെയിന്‍ എന്നിവര്‍ 99.2 ശതമാനം മാര്‍ക്കുകളോടെ മൂന്നാമതും എത്തി. മോഡറേഷന്‍ ചേര്‍ത്താണ് ഫലം പ്രഖ്യാപിച്ചത്. 10,678 സ്‌കൂളുകളില്‍നിന്നായി 10,98,891 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്

www. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭിക്കും.

RELATED STORIES

Share it
Top