സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ: ജില്ലയ്ക്ക് നൂറുമേനി

മലപ്പുറം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി ജില്ലയ്ക്ക് അഭിമാനമായി. മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി പരീക്ഷ എഴുതിയ 935 വിദ്യാര്‍ഥികളും വിജയിച്ചു.
വിജയികളായ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി, മലപ്പുറം സഹോദയ, മലപ്പുറം സെന്റ്രല്‍ സഹോദയ, കെപിഎസ്എ സഹോദയ ഭാരവാഹികള്‍ സിബിഎസ്ഇ സിറ്റി കോ-ഓഡിനേറ്റര്‍മാര്‍ അഭിനന്ദിച്ചു. വിജയികളായ മലപ്പുറം ജില്ലയിലെ മുഴുവന്‍ സിബിഎസ്ഇ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മന്റ് അസോസിയേഷന്‍, മലപ്പുറം സഹോദയ, മലപ്പുറം സെന്റ്രല്‍ സഹോദയ, കെപിഎസ്എ സഹോദയ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 23ന് മലപ്പുറം മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED STORIES

Share it
Top