സിബിഎസ്ഇ പന്ത്രണ്ടാം തരം പരീക്ഷ : മികച്ച വിജയവുമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ദോഹ: സിബിഎസ്ഇ പന്ത്രണ്ടാം തരം പരീക്ഷയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വിവിധ സ്ട്രീമുകളില്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ നിരവധി വിദ്യാര്‍ഥികള്‍ ഖത്തറില്‍ നിന്നുണ്ട്.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ റോഷന്‍ ഹെഗ്‌ഡെ(96.8), സാദിയ ഷഫാത്ത്(96), അബ്ദുല്‍ ആക്കിഫ് ജാബിര്‍(95.2) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. കൊമേഴ്‌സ് വിഭാഗത്തില്‍ അനു ഷാജു(91.2), റെനവ് മണ്ണഞ്ചേരി(90.2), മുഹമ്മദ് നൗഫല്‍ അന്‍വര്‍ഷ(90), ഹ്യുമാനിറ്റീസില്‍ ബൊജ്ജ ഹേമ(91.6), ഇഖ്‌റ അംജദ്(90.2), ശ്രുതി മാത്യു(89.4) എന്നിവര്‍ ഉയര്‍ന്ന മാര്‍ക്ക് നേടി. 226 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 129 കുട്ടികള്‍ ഡിസ്റ്റിങ്ഷനും 87 പേര്‍ ഫസ്റ്റ് ക്ലാസും നേടി.
ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍
ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, പ്രിന്‍സിപ്പല്‍ സുഭാഷ് നായര്‍ അഭിനന്ദിച്ചു. സയന്‍സ് വിഭാഗത്തില്‍ സമ സജീദ് കറപ്പംവീട്ടില്‍(94.2 ശതമാനം), കൊമേഴ്‌സ് വിഭാഗത്തില്‍ ശിഫാ ഗഫൂര്‍(90.6) എന്നിവരാണ് സ്‌കൂളില്‍ ടോപ്പര്‍മാരായത്.  ബുഷ്‌റ(94), അബ്ദുല്ല ഫഹ്മി(92.2) എന്നിവര്‍ സയന്‍സ് വിഭാഗത്തിലും റീം(89.4), ക്രിസ്റ്റീന്‍ മെന്‍ഡസ്(89.2) എന്നിവര്‍ കൊമേഴ്‌സ് വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു.
എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍
എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ ഇത്തവണ 199 ആണ്‍കുട്ടികളും 286 പെണ്‍കുട്ടികളും ഉള്‍പ്പെടെ 485 പേരാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. മറിയം മുഹമ്മദ് അലി(97), ഫാത്തിമ മുഹമ്മദ് താഹിര്‍(96.4), സ്റ്റെഫാനി ജോഷി(96.2) എന്നിവരാണ് സ്‌കൂള്‍ ടോപ്പര്‍മാര്‍. കൊമേഴ്‌സ് വിഭാഗത്തില്‍ തന്‍സിഹ അബ്്ദുല്‍ ഗഫൂര്‍(96.6), യശിത യശ്പാല്‍ പുത്രന്‍(95.6), മുഹമ്മദ് ബാസില്‍ ചാത്തനാടത്ത്(93.6), ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ഖദീജ മുഷ്താഖ് അഹ്്മദ് അന്‍തുല(77.8), ഐമന്‍ ഖാന്‍(75), ഫാത്തിമ റനീന്‍(74.8) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

RELATED STORIES

Share it
Top