സിബിഎസ്ഇ പത്താം ക്ലാസ് പാസാവുന്നതിന് ഇളവ്

ന്യൂഡല്‍ഹി: പത്താം ക്ലാസ് പരീക്ഷയില്‍ ഇളവുകള്‍ വരുത്താന്‍ സിബിഎസ്ഇ തീരുമാനിച്ചു. ഓരോ വിഷയത്തിലും തിയറിക്കും പ്രാക്റ്റിക്കലിനും കൂടി 33 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികളെ വിജയിയായി പ്രഖ്യാപിക്കും. തിയറിക്കും പ്രാക്റ്റിക്കലിനും വേറെ വേറെ പാസ് മാര്‍ക്ക് വേണമെന്ന നിലവിലെ നിബന്ധന ഒഴിവാക്കി. അടുത്തവര്‍ഷം മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ്ഇ ചെയര്‍മാന്‍ അനിത കാര്‍വാള്‍ പറഞ്ഞു. 2019 മുതല്‍ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്താനും തീരുമാനമായി. ഡല്‍ഹി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സിബിഎസ്ഇ ഫലം വൈകുന്നതു കാരണം ഡല്‍ഹിയിലെ കോളജുകളില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുന്നത് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് പരീക്ഷാഫലം നേരത്തേയാക്കാന്‍ സിബിഎസ്ഇ അധികൃതര്‍ക്കു കോടതി നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top