സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: കാംപസ് ഫ്രണ്ട് പോസ്റ്റോഫിസ് മാര്‍ച്ച് നടത്തി

തൃശൂര്‍: സിബിഎസ്ഇ ചോദ്യ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് കാംപസ്ഫ്രണ്ട് തൃശൂര്‍ പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ‘സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ത്തി ആര്‍എസ്എസ്, വിദ്യാര്‍ഥികളുടെ നഷ്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയുക’ എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മാര്‍ച്ച്.
സംസ്ഥാന വൈസ് പ്രസിഡന്റ് നസീഹ ബിന്‍ത് ഹുസൈന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മോദി അധികാരത്തിലേറിയതിനു ശേഷം വിദ്യാഭ്യാസ മേഖലയുള്‍പ്പടെ സകലമേഖലയിലും കാവി വല്‍കരണം സജീവമായിരിക്കുകയാണെന്ന് നസീഹ പറഞ്ഞു. വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലേക് പോയികൊണ്ടിരിക്കുകയുമാണ്. മോദി ഭരണത്തില്‍ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും ചോരുകയാണ്. ആധാര്‍ വിവരങ്ങളും രാജ്യത്തിന്റെ സമ്പത്തും ചോര്‍ന്ന് കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച കോര്‍പറേറ്റ് കൊള്ളക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകള്‍ പോലും കാവി വല്‍കരിക്കപ്പെട്ട കാലത്ത് വിദ്യാര്‍ഥി സമൂഹം പോരാട്ട രംഗത്തിറങ്ങണമെന്നും നസീഹ പറഞ്ഞു. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് ചേലക്കര അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ഫിറോസ് മറ്റം, ജില്ല സെക്രട്ടറി അനസ് വടക്കേകാട് സംസാരിച്ചു.

RELATED STORIES

Share it
Top