സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; നഷ്ടപരിഹാരം നല്‍കണമെന്ന്

പാലക്കാട്: ചോദ്യപേപ്പര്‍ ചേ ാര്‍ന്നതിനാല്‍ സിബിഎസ്ഇ പരീക്ഷ മാറ്റിവച്ചത് കാരണം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ന ല്‍കണമെന്ന് ആവശ്യപ്പെട്ട് എം ബി രാജേഷ് എംപി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് കത്തയച്ചു. സിബിഎസ്ഇയുടെ അനാസ്ഥ കാരണം കുട്ടികള്‍ക്കുണ്ടായ പ്രയാസങ്ങളെ കണക്കിലെടുത്ത് വിഷയത്തില്‍ ശരിയായ പരിഹാരം ഉണ്ടാവണം.
ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്നും ചിലയിടങ്ങളില്‍ നിന്നു മാത്രമാണ് ചോര്‍ച്ചയുണ്ടായിട്ടുള്ളതെന്നും സര്‍ക്കാര്‍ തന്നെ അറിയിച്ച സാഹചര്യത്തില്‍ എല്ലാ കേന്ദ്രങ്ങളിലെയും പരീക്ഷ റദ്ദാക്കേണ്ടതുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണം. എല്ലാ കേന്ദ്രങ്ങളിലും വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഉടന്‍ തന്നെ പരീക്ഷാ തിയ്യതി പ്രഖ്യാപിക്കണം.
മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍-വിമാന ടിക്കറ്റുകള്‍ റദ്ദ് ചെയ്യുമ്പോഴുണ്ടാവുന്ന നഷ്ടവും പുതുതായി ടിക്കറ്റുകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ച് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എം ബി രാജേഷ് എംപി കത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top