സിഫ് ഫൈനല്‍ 16ന്

ജിദ്ദ:  കഴിഞ്ഞ നാല് മാസത്തോളമായി ജിദ്ദ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്നു വരുന്ന സിഫ് ഈസ്റ്റീ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മാര്‍ച്ച് 16ന് നടക്കും .
രാത്രി 8 മണിക്ക് നടക്കുന്ന എ ഡിവിഷന്‍ ഫൈനലില്‍ ഷറഫിയ ട്രേഡിങ്ങ് സബീന്‍ എഫ്‌സി എസിസി ബിയെ നേരിടും.
ഡി ഡിവിഷനില്‍ വൈകീട്ട് 7 മണിക്ക്  സ്‌പോര്‍ട്ടിങ് യുണൈറ്റഡ് എ യും സോക്കര്‍ ഫ്രീക്‌സുമായാണ് മാറ്റുരക്കുന്നത്.
പ്രധാന മത്സരങ്ങള്‍ക്ക് മുമ്പ് നടക്കുന്ന വെറ്ററന്‍സ് ഫൈനലില്‍ പ്രസിഡന്റ് XI ട്രഷറര്‍ XIനെ നേരിടും.
പ്രശസ്ത മലയാള സിനിമാ താരം ഉണ്ണീ മുകുന്ദന്‍ ടൂണമെന്റിന്റെ മുഖ്യപ്രയോജകരായ ഈസ്റ്റീ യുടെ മാനേജിങ് ഡയറക്ടര്‍ നവാസ് മീരാന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.
ഉന്നത നിലവാരം പുലര്‍ത്തിയ മത്സരങ്ങള്‍ക്കു മുന്‍വര്‍ഷങ്ങളേക്കാള്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. ടൂര്‍ണമെന്റിനോടനുബന്ധിച്ചുള്ള ബമ്പര്‍ നറുക്കെടുപ്പും കലാ പ്രകടനങ്ങളും സമ്മാനദാനത്തോടൊപ്പം നടക്കും.
ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്ര, അബ്ദുല്‍ കരീം, നിസാം മമ്പാട്, വി. കെ. റഊഫ്,   നാസര്‍ ശാന്തപുരം, അന്‍വര്‍ വല്ലാഞ്ചിറ, ശരീഫ് മാസ്റ്റര്‍ , സലാം കരുമോത്, നിസാം പാപ്പറ്റ, ഷിയാസ് ഇമ്പാല പങ്കെടുത്തു.

RELATED STORIES

Share it
Top