സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സിന് കൊല്ലത്ത് ചെങ്കൊടി ഉയര്‍ന്നു

കൊല്ലം: അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കൊല്ലത്ത് ചെങ്കൊടി ഉയര്‍ന്നു. ഇന്നലെ വൈകീട്ട് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബിലെ സി കെ ചന്ദ്രപ്പന്‍ നഗറില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്കു തുടക്കമായത്.
പതാക കയ്യൂരില്‍ നിന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലും കൊടിമരം ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം കെ ആര്‍ ചന്ദ്രമോഹനന്റെ നേതൃത്വത്തിലും കൊല്ലത്തെത്തിച്ചു. വയലാറില്‍ നിന്ന് സംസ്ഥാന കൗണ്‍സിലംഗം പി പ്രസാദിന്റെ നേതൃത്വത്തില്‍ എത്തിച്ച ദീപശിഖ സമ്മേളന നഗരിയില്‍ ദേശീയ സെക്രട്ടറി ഡി രാജ തെളിച്ചു.

RELATED STORIES

Share it
Top