സിപിഐ ജില്ലാ സമ്മേളനം 11മുതല്‍

കാസര്‍കോട്: സിപിഐ ജില്ലാ സമ്മേളനം 11 മുതല്‍ 13 വരെ ചട്ടഞ്ചാലില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ബഹുജനറാലി, റെഡ് വളണ്ടിയര്‍ പരേഡ്, പ്രതിനിധി സമ്മേളനം എന്നിവ നടക്കും. സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായി. ട്രേഡ് യൂനിയന്‍ സമ്മേളനം, കര്‍ഷക സമ്മേളനം, വനിതാ സമ്മേളനം, യുവജന-വിദ്യാര്‍ഥി സമ്മേളനം, ആദിവാസി സമ്മേളനം, വിവിധ സാംസ്‌കാരിക വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണ സദസ്സുകള്‍, കൂട്ടയോട്ടം, കലാസാഹിത്യ മല്‍സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. 11ന് വൈകിട്ട് ചട്ടഞ്ചാലില്‍ ഇ കെ മാസ്റ്റര്‍ നഗറില്‍ ബഹുജനറാലി നടക്കും. മൂന്നിന് പൊയിനാച്ചിയില്‍ നിന്നും റെഡ് വളണ്ടിയര്‍ പരേഡ് ആരംഭിക്കും. പൊതുസമ്മേളനം ദേശീയ എക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരുമായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍ സംസാരിച്ചു.12,13 തിയ്യതികളില്‍ തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യന്‍മൊകേരി, അഡ്വ. കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സിലംഗം കമലാസദാനന്ദന്‍, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ സംബന്ധിക്കും. 163 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍, സ്വാഗത സംഘം ചെയര്‍മാന്‍ ടി കൃഷ്ണന്‍, വി രാജന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top