സിപിഐയില്‍ ഒറ്റപ്പെടുന്നു; കേന്ദ്ര നേതൃത്വത്തിന് ഇസ്മയിലിന്റെ പരാതി

മലപ്പുറം: പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നതായി സിപിഐ നേതാവ് കെഇ ഇസ്മയില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. കണ്‍ട്രോള്‍ കമ്മീഷന്റെ കണ്ടെത്തല്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതിനെതിരെയാണ് ഇസ്മയിലിന്റെ പരാതി. ഇസ്മായില്‍ നടത്തിയ വിദേശയാത്രയും വിദേശ പിരിവുകളും പാര്‍ട്ടിക്ക് നിരക്കാത്തതാണെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.


പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇത് തുടര്‍ന്നാല്‍ രാഷ്ട്രീയ ജീവിതം മതിയാക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിക്ക് അയച്ച കത്തില്‍ ഇസ്മയില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാനില്ലെന്ന് ഇസ്മയില്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

RELATED STORIES

Share it
Top