സിപിഐഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സീതാറാം യെച്ചൂരിക്കുമെതിരേ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരം സിപിഐഎം ജില്ലാ സമ്മേളനത്തില്‍ സീതാറാം യെച്ചൂരിക്കെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും രൂക്ഷ വിമര്‍ശനം. യെച്ചൂരിക്ക് സ്ഥാനങ്ങളോടും പദവികളോടും ആര്‍ത്തിയാണെന്നാണ് സമ്മേളനത്തില്‍ പങ്കെടുന്ന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.

ബിജെപിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണം എന്ന് യെച്ചൂരി പറയുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ യെച്ചൂരിക്ക് മറ്റ് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പ്രതിനിധികള്‍ ആരോപിച്ചു. വീണ്ടും എംപിയാവാന്‍ കഴിയാത്തതിലെ അമര്‍ഷമാണ് യെച്ചൂരിക്ക് ഇപ്പോഴും. പദവികള്‍ക്ക് വേണ്ടി എതറ്റം വരെ പോകാനും യെച്ചൂരിക്ക് മടിയില്ലെന്നും പ്രതിനിധി സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പില്‍ ഭൂരിഭാഗം പൊലിസുകാരും ആര്‍എസ്എസ് കാരാണെന്നായിരുന്നു വിമര്‍ശനം. ഇവരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി മടിക്കുകയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

RELATED STORIES

Share it
Top