സിപിഎമ്മും ബിജെപിയും അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന്

തിരൂരങ്ങാടി: കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും സിപിഎമ്മും ഒരു പോലെയാണ്. അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ഭരണവുമായാണ് രണ്ട് കൂട്ടരും മുന്നോട്ട് പോകുന്നത്.
അടുത്ത തെരഞ്ഞെടുപ്പോടെ രണ്ടിനേയും അധികാരത്തില്‍ നിന്നും തൂത്തെറിയണം. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് കെ കെ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. പി കെ അബ്ദുറബ്ബ് എംഎല്‍എ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി എം എ സലാം, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു എ ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, അബ്ദുറഹ്മാന്‍ പുല്‍പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top