സിപിഎമ്മും കോണ്‍ഗ്രസ്സും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരംഹരിപ്പാട്: എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും ഹരിപ്പാട് മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസ്സുകള്‍ ഒഴികെയുള്ള വാഹന ഗതാഗതത്തിന് തടസ്സമുണ്ടായില്ല. ഇന്നലെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍.ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തരെ ആക്രമിച്ച് പരിക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എരിയാ കമ്മിറ്റി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി കച്ചേരി ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top