സിപിഎമ്മും ആര്‍എസ്എസും ആയുധം താഴെ വയ്ക്കണം : രമേശ് ചെന്നിത്തലതിരുവനന്തപുരം: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായത് അപലനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. സിപിഎമ്മും ആര്‍എസ്എസും ആയുധം താഴെ വയ്ക്കണം. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായിരിക്കുന്നത്. അവിടെ നടത്തിയ സമാധാന ശ്രമങ്ങള്‍ ആത്മാര്‍ഥതയോടെയല്ലെന്നാണ് ഇത് കാണിക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂരില്‍ എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷികളുടെ ആഭിമുഖ്യത്തിലാണ് ഈ അരും കൊലകള്‍ നടക്കുന്നത് എന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. ഇനിയെങ്കിലും ഈ ചോരക്കളി അവസാനിപ്പിക്കാനുള്ള വിവേകം ഇരു കക്ഷികളുടെയും നേതൃത്വം കാണിക്കണം. കൊലപാകതകങ്ങള്‍ അവസാനിപ്പിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top